റബര്‍, ആയൂര്‍വേദം, ഉത്പാദന മേഖലകളില്‍ ഓസ്‌ട്രേലിയയുമായി സഹകരണ ധാരണ
- KSIDC Admin
- Jan 11, 2023
- 1 min read

തിരുവനന്തപുരം: ഓസ്ട്രേലിയ-ഇന്ത്യ സാമ്പത്തിക സഹകരണ-വ്യാപാര കരാറിന്റെ (AlECTA) സാധ്യതകള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി), ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലുമായി (എഐബിസി) ചര്‍ച്ച നടത്തി. ഓസ്ട്രേലിയയിലെ എന്‍എസ് ഡബ്‌ളിയു മുന്‍ പ്രതിപക്ഷ നേതാവും കാബിനറ്റ് മന്ത്രിയുമായ ജോഡി മക്കേ പങ്കെടുത്തു. യോഗത്തില്‍ വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനായി. സംസ്ഥാനത്തെ 30 പ്രധാന വ്യവസായ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിച്ചു.
റബര്‍ വ്യവസായം, ആരോഗ്യ സംരക്ഷണം, വെല്‍നെസ്, ഉത്പാദന മേഖല, ഭക്ഷ്യ സംസ്‌ക്കരണം, ആയുര്‍വേദം എന്നി മേഖലകളില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കേരളവുമായി സഹകരിക്കാന്‍ ധാരണയായി. തേങ്ങ,റബര്‍ ഉല്‍പന്നങ്ങള്‍ക്ക് ഓസ്‌ട്രേലിയിലേക്കുള്ള കയറ്റുമതി സുഗമമാക്കാനും ആവശ്യമുയര്‍ന്നു. കേരളവും ഓസ്‌ട്രേലിയയും തമ്മില്‍ കൂടുതല്‍ വ്യാപാര- വ്യവസായിക ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള പ്രതിനിധികളെ ഓസ്‌ട്രേലിയയിലേക്ക് ജോഡി ജോഡി മക്കേ ക്ഷണിച്ചു.
ഇന്‍ഡസ്ട്രീസ് & നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസ്, കെഎസ്‌ഐഡിസി എം.ഡി ആന്‍ഡ് ഡയറക്ടര്‍ (ഇന്‍ഡസ്ട്രീസ് & കൊമേഴ്‌സ്) എസ്. ഹരികിഷോര്‍ ഐഎഎസ് എന്നിവര്‍ സംസാരിച്ചു. നാഷണല്‍ അസോസിയേറ്റ് ചെയര്‍ ആന്‍ഡ് എന്‍എസ്ഡബ്ലിയു പ്രസിഡന്റ് ഇര്‍ഫാന്‍ മാലിക് മോഡറേറ്ററായി.
Comments