top of page

മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയില്‍കെഎസ്ഐഡിസി ഇതുവരെ നല്‍കിയത് 101 കോടി രൂപ

Writer: KSIDC AdminKSIDC Admin



തിരുവനന്തപുരം : സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി) വഴി മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയില്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെ 101 കോടി രൂപ വായ്പ നല്‍കിയതായി മാനേജിങ് ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ.എസ് അറിയിച്ചു. 64 സംരംഭകര്‍ക്കാണ് ഇതുവരെ വായ്പ നല്‍കിയത്. സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ 1500 ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 200 സംരംഭകര്‍ക്കെങ്കിലും വായ്പ നല്‍കാനാണ് കെഎസ്ഐഡിസി ഉദ്ദേശിക്കുന്നത്. പദ്ധതി പ്രകാരം സംരംഭങ്ങള്‍ക്ക് 25 ലക്ഷം മുതല്‍ രണ്ട് കോടി രൂപ വരെയാണ് വായ്പ നല്‍കുന്നത്. പദ്ധതി ചെലവിന്റെ 80 ശതമാനം വരെ വായ്പ ലഭിക്കും. 5.50 ശതമാനം മാത്രമാണ് പലിശ. സംരംഭകര്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതിയാണിത്. സമയബന്ധിതമായ തിരിച്ചടവിന് 0.50 ശതമാനം കിഴിവും ലഭിക്കും. പുതിയ സംരംഭങ്ങള്‍ക്കും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന മൂലധനമായും വായ്പ നല്‍കും. ഏതു തരം സ്ഥാപനങ്ങളും വായ്പയ്ക്ക് അര്‍ഹമായിരിക്കും. വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും കമ്പനികള്‍ക്കും ഒന്നിലേറെ വ്യക്തികള്‍ നടത്തുന്ന പാര്‍ട്ണര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളും ഈ പ്രത്യേക പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള വായ്പകള്‍ക്ക് അര്‍ഹമാണ്. ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് നടപടിക്രമങ്ങള്‍ക്കുള്ള ഫീസ് ആവശ്യമില്ല. ഒരു കോടിയിലേറെ രൂപയുള്ള നിശ്ചിത കാലാവധിക്കുള്ള വായ്പകള്‍ക്ക് സാധാരണ ഗതിയില്‍ ചുമത്തപ്പെടുന്ന ഫീസ് ബാധകമായിരിക്കും. 18 മുതല്‍ 60 വയസുവരെയുള്ളവര്‍ക്കാണ് വായ്പ നല്‍കുക. സ്ത്രീകള്‍, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, പ്രവാസി മലയാളികള്‍ എന്നിവര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും. തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷം. ഒരു വര്‍ഷത്തെ മൊറട്ടോറിയം നല്‍കും. അപേക്ഷകര്‍ക്ക് 650ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ഐഡിസിയുടെ www.ksidc.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 0471 2318922.

ReplyForward

 
 
 

Comments


SIGN UP AND STAY UPDATED!

Thanks for submitting!

  • 2405972
  • Youtube
  • Grey Facebook Icon
  • Instagram
  • 240597262_233396341931457_3173893122247114031_n

All rights reserved © KSIDC 2023. Copyright

bottom of page