
സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ നിലവിലുള്ള സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ (കെഎസ്‌ഐഡിസി) നേതൃത്വത്തില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി (ഡിയുകെ )യുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി റെനൈ ഹോട്ടലില്‍ നടന്ന 'ഗ്രോത്ത് ലാബ്' പരിശീലനം സംസ്ഥാന വ്യവസായം, നിയമം, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് അധ്യക്ഷനായി. കെ.എസ.്‌ഐ.ഡി.സി എം.ഡി ആന്‍ഡ് ഡയറക്ടര്‍ (ഇന്‍ഡസ്ട്രീസ് & കൊമേഴ്‌സ്) എസ് ഹരികിഷോര്‍ ഐ.എ.എസ്, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ ജി. അശോക് ലാല്‍ എന്നിവര്‍ സംസാരിച്ചു.
അഞ്ച് കോടി മുതല്‍ 50 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചത്. 30 ലധികം കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഡിഎഫ്‌ഐഎല്‍ മാര്‍ക്കറ്റിങ് മേധാവി നിതിന്‍ ദത്ത, എസ്എഎസ് പാര്‍ട്ട്‌ണേഴ്‌സ് കോര്‍പറേറ്റ് അഡ്വവൈസര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ആന്‍ഡ് പാര്‍ട്ണര്‍ അലക്‌സ് ടി കോശി, മലബാര്‍ ഇന്നോവേഷന്‍ എന്റര്‍പ്രനര്‍ഷിപ്പ് സോണ്‍ എക്‌സിക്യൂട്ടീവ് അഡൈ്വസര്‍ ഡോ. മാധവന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. മറ്റ് മേഖലകളിലും ഇത്തരം ഗ്രോത്ത് ലാബുകള്‍ പ്രമുഖരായ വ്യക്തികളെയും ഏജന്‍സികളെയും ഉള്‍പ്പെടുത്തികൊണ്ട് കെ.എസ.്‌ഐ.ഡി.സി സംഘടിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു.
댓글