
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നവീകരിച്ച വെബ്‌സൈറ്റ് (www.ksidc.org) വ്യവസായ, നിയമം, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. വഴുതക്കാട് ഹോട്ടല്‍ ഹയാത്തില്‍ നടന്ന ചടങ്ങില്‍ കെഎസ്‌ഐഡിസിയുടെ ഇന്റെണല്‍ ട്രാക്കിങ് പോര്‍ട്ടല്‍, കെഎസ്‌ഐഡിസിയുടെ കോര്‍പ്പറേറ്റ് / പ്രൊജക്ട് ഫിനാന്‍സിങ് ബ്രോഷര്‍, 'ഇന്‍വെസ്റ്റ് കേരള'യുടെ പുതിയ ലോഗോ എന്നിവയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐ.എ.എസ്, കെ എസ്.ഐ.ഡി.സി എം.ഡി ആന്‍ഡ് ഡയറക്ടര്‍ (ഇന്‍ഡസ്ട്രീസ് & കൊമേഴ്‌സ്) എസ്. ഹരികിഷോര്‍ ഐ.എ.എസ് എന്നിവര്‍ സംസാരിച്ചു
Comentarios