top of page

കെഎസ്‌ഐഡിസി ജനറല്‍മാനേജര്‍,കമ്പനി സെക്രട്ടറി തസ്തികയില്‍ നിയമനം

Writer: KSIDC AdminKSIDC Admin

തിരുവനന്തപുരം : സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനില്‍ (കെഎസ്ഐഡിസി) ജനറല്‍ മാനേജര്‍ (ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍), കമ്പനി സെക്രട്ടറി (സെക്രട്ടേറിയല്‍) സ്ഥിരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍ (ജനറല്‍ കാറ്റഗറി - 1 ഒഴിവ്) തസ്തികയിലേക്കുള്ള അപേക്ഷകര്‍ ബിരുദം കൂടാതെ സിഎ/ഐസിഡബ്ളിയുഎഐ/ എഫ്‌സിഎസ്/ സിഎഫ്എ/ എംസിഎ/ മാനേജ്മെന്റില്‍ പിജി ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം. വ്യവസായ, ധനകാര്യ, ഐടി അനുബന്ധ മേഖലകളില്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍, ബിസിനസ് ഡവലപ്മെന്റ് ഇവന്റ് മാനേജ്മെന്റ് എന്നിവയില്‍ പരിചയവും മികച്ച ആശയവിനിമയ പാടവം, നേതൃഗുണം എന്നിവ അഭിലഷണീയം. ശമ്പളം: 89,000- 1,20,000, മറ്റ് ആനുകൂല്യങ്ങള്‍. അപേക്ഷകര്‍ക്ക് 2023 മാര്‍ച്ച് 23ന് 55 വയസ് കവിയരുത്.


കമ്പനി സെക്രട്ടറി (ജനറല്‍ കാറ്റഗറി- 1 ഒഴിവ്) തസ്തികയിലേക്കുള്ള അപേക്ഷകര്‍ കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അംഗങ്ങളായിരിക്കണം. എല്‍എല്‍ബി അഭിലഷണീയം. പൊതു മേഖലാ സ്ഥാപനങ്ങളിലോ പൊതു ധനകാര്യ കോര്‍പറേഷന്‍, എന്‍ബിഎഫ്സി എന്നിവയിലോ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. കോര്‍പറേറ്റ് സെക്രട്ടറീസ്, കമ്പനി നിയമം, സര്‍ക്കാര്‍ ഏജന്‍സികളുമായി വിവിധ വിഷയങ്ങളിലുള്ള ഏകോപനം, റിട്ടേണുകള്‍ ഫയല്‍ ചെയ്തുള്ള പരിചയം എന്നിവയുണ്ടായിരിക്കണം. ശമ്പളം 85000-1,17,600 മറ്റ് ആനുകൂല്യങ്ങള്‍. ഉയര്‍ന്ന പ്രായപരിധി: 2023 മാര്‍ച്ച് 23ന് 55 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കും മറ്റ് വിവരങ്ങള്‍ക്കും സെന്റര്‍ ഫോര്‍ മാനേജ്മെന്റ് (സിഎംഡി), തിരുവനന്തപുരം ംംം.രാറസലൃമഹമ.ില േഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 23 വൈകീട്ട് അഞ്ച് വരെ.

Comments


SIGN UP AND STAY UPDATED!

Thanks for submitting!

  • 2405972
  • Youtube
  • Grey Facebook Icon
  • Instagram
  • 240597262_233396341931457_3173893122247114031_n

All rights reserved © KSIDC 2023. Copyright

bottom of page